Shipivishta Vedic Wisdom Academy

മരണം നടന്നാല്‍ എന്താണ് ആദ്യമായി ചെയ്യേണ്ടത് .

28 Oct 2026 · By Anil Vaidik

മരണം നടന്നാല്‍ എന്താണ് ആദ്യമായി ചെയ്യേണ്ടത് .


ദേഹത്തില്‍ നിന്നും ആത്മാവ്‌ വിട്ടകന്നു എന്ന് ഉറപ്പായാല്‍ കൈകള്‍ കാലുകള്‍ യഥാ സ്ഥാനങ്ങളില്‍ ആണോ എന്ന് ശ്രദ്ധ കൊടുക്കുക ശേഷം വായ്‌ത്താടിയെല്ല് ചേര്‍ത്തു കെട്ടുക വായ്‌ തുറന്നു ഇരിക്കരുത് .


മരണ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നവര്‍ മൌനം പാലിക്കുക ദുഃഖത്തില്‍ പങ്കു ചേരുക സ്വാന്തനം കൊടുക്കുക ദുഖിതരുടെ മുന്നില്‍ നിന്നും നിങ്ങളും സങ്കടപ്പെടുകയോ കരയരുയുകയോ ചെയ്യരുത് എങ്കിലും കരച്ചില്‍ പിടിച്ചു നിര്‍ത്തരുത് പോട്ടിക്കരയേണ്ട അവസ്ഥയില്‍ ആ വികാരത്തിനെ ആരും പിടിച്ചു നിര്‍ത്തരുത് കരയുക തന്നെ . കണ്ണുനീര്‍ കവിളിലൂടെ കുത്തിയിച്ചു ഒഴുകുമ്പോള്‍ മാത്രമേ നെഞ്ചിലെ തീക്കനല്‍ പലര്‍ക്കും ആറുകയുള്ളൂ .


ആരും മരിക്കുന്നില്ല ജനിക്കുന്നില്ല ആത്മാവ്‌ പുതിയൊരു വസ്ത്രം സീകരിച്ചു എന്നത് നിങ്ങളും മനസിലാക്കുക ആത്മാവിന്‍റെ യാത്രയെ മുഖവിലയ്ക്ക് എടുക്കുക .



മരണ വീട്ടില്‍ ചോല്ലാവുന്ന എല്ലാ ആലാപനങ്ങളും ചൊല്ലുക അതിലെ ആചാര്യ വചനങ്ങള്‍ പിന്തുടര്‍ന്ന് കൊള്ളുക പക്ഷേ ഈ സമയം ഏറ്റവും നല്ല മന്ത്രം കഠോപനിഷിത് എന്ന ഉപനിഷിത്തിലെ യമധര്‍മ്മ നിയമങ്ങള്‍ ആകുന്നു അതിലെ മലയാള പരിഭാഷ ആചാര്യ നരേന്ദ്ര ഭൂഷന്‍ രചിച്ചിട്ടുണ്ട്

നചികേതസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കാലന്‍ എന്ന വിളിക്കുന്ന നിയമപാലകന്‍ കൊടുക്കുന്ന ഉത്തരങ്ങള്‍ ആണ് ഈ ഉപനിഷിത്


.ദുഃഖം അകലുന്ന ഒന്നാണ് കഠോപനിഷ്ത് . ദേഹി ചെയ്തകൂട്ടിയ ധര്‍മ്മവും അധര്‍മ്മവുo മരിച്ചവന് മാത്രം അവകാശപെട്ട സമ്പത്താകുന്നു. അതില്‍ നിങ്ങള്‍ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യ മോന്നുമില്ല പാപങ്ങളുടെയും പുണ്യങ്ങളുടെയും മുഴുവന്‍ സമ്പത്തുമായി ജീവന്‍ മറ്റൊന്നിലേക്കു യാത്ര തിരിക്കുന്നു അതിനെന്തിനു ദുഖിക്കുന്നു. ഈ ഉപനിഷിത് നിങ്ങളെ മാറ്റി ചിന്തിപ്പിക്കും .നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണ് അതില്‍ എത്ര ക്രൂരതയും നന്മയും ഉണ്ടോ അതൊക്കെ പലിശ സഹിതം ഉറപ്പായും നിങ്ങള്‍ക്ക് ലഭിച്ചിരിക്കും അതിനുള്ള യാത്രയാണ് മരണം.


ഇനി നമുക്കുള്ള കര്‍മ്മം പഴകിയ വസ്ത്രമാകുന്ന ശരീരം അഗ്നിക്ക് സമര്‍പ്പിക്കുക മാത്രം

അതിലെ ആചരണങ്ങള്‍ പിന്തുടരുക.



ആദ്യം ചിത എങ്ങിനെ ഒരുക്കണം അത് നോക്കാം

WhatsApp ← Back to the blog

More from the blog

28 Oct 2026 · Anil Vaidik

ചിത എങ്ങിനെ ഒരുക്കണം

കൂടുതല്‍ വിവരണം എനിക്ക് എഴുതാന്‍ സാധിച്ച ''സര്‍പ്പദോഷം സത്യവും മിഥ്യയും'' പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട് വായിച്ചവര്‍ മനസിലാക്കി കാണും എന്ന് കരുതുന്നു. യഞ്ജം ചെയ്യുവാന്‍ …